കലിയുഗപുരുഷോത്തമനായ ഭഗവാന്‍ ശുഭാനന്ദ ഗുരുദേവന്‍റെ 135 മത് പൂരം ജന്മനക്ഷത്ര മഹോല്‍സവം 2017 മെയ് 5 നു സന്നിധാനത്തില്‍ ആഘോഷിക്കുന്നു. മെയ് 5 നു ഘോഷയാത്ര സമൂഹസദ്യ, പൊതു സമ്മേളനം എന്നിവയോടുകൂടി ഉല്‍സവത്തിന് സമാപനം കുറിക്കും. സന്നിധാനത്തില്‍ നടക്കുന്ന ഈ ആഘോഷത്തെയാണ് "ചെറുകോല്‍ പൂരം" എന്നറിയപ്പെടുന്നത്.
പൂരം ആഘോഷിക്കുന്നതിനായി നാടിന്‍റെ നാനാ ഭാഗത്ത് നിന്നും ഭക്തജനങ്ങള്‍ വ്രതത്തോടു കൂടി സന്നിധാനത്തില്‍ എത്തിച്ചേരുന്നു. പ്രത്യേക പ്രാര്‍ഥനകളും, അനുഗ്രഹ പ്രാഭാഷണങ്ങളും, നേര്‍ച്ച സ്വീകരണം, അന്നദാനം മുതലായ ചടങ്ങുകളും ഈ അവസരത്തില്‍ സന്നിധാനത്ത് നടക്കും
രാവിലെ 10 മണിക്ക് വര്‍ണ്ണ ശബളമായ ഘോഷയാത്ര ആരംഭിക്കും. 11.30 നു നേര്‍ച്ച സ്വീകരണം, അനുഗ്രഹ പ്രഭാഷണം, സമൂഹ സദ്യ എന്നിവക്ക്
ശേഷം 2 മണിക്ക് ജന്‍മ്മ നക്ഷത്ര സമ്മേളനം ആരംഭിക്കും.