ചെറുകോല്‍ തീര്‍ത്ഥാടനം

ആത്മ ബോധോദയ സംഘത്തിന്‍റെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് "ചെറുകോല്‍ തീര്‍ഥാടനം". ഈ തീര്‍ഥാടനം എല്ലാ വര്‍ഷവും ഡിസംബര്‍ മാസം അവസാനത്തെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായാണ് നടത്തപ്പെടുന്നത്. 12 വെളിയ്ഴ്ച തുടര്‍ച്ചയായി വ്രതമെടുത്ത് മലയാള മാസത്തിലെ ധനു മാസത്തില്‍ അവസാനത്തെ വെള്ളിയാഴ്ച ഇരുമുടി കെട്ടുകളുമായി ചെറുകോല്‍ ശുഭാനന്ദാശ്രമത്തില്‍ എത്തി ചേരുന്നു. (ഇരുമുടി ക്കെട്ടിന് പ്രധാനമായും 2 ഭാഗങ്ങളുണ്ട്. ഒരു ഭാഗത്ത് ഒരു നാളികേരവും അരിയും, രണ്ടാമത്തെ ഭാഗത്ത് ഒരു നാണയം, ചന്ദനത്തിരി, കര്‍പ്പൂരം, കളഭം, ഭസ്മം തുയങ്ങിയ പൂജാ സാധനങ്ങളും ആയിരിക്കും). ഇങ്ങനയുള്ള ഇരുമുടി ക്കെട്ടുകളുമായി ഭക്തന്മാര്‍ ആശ്രമത്തി ലെത്തി ഭഗവാനു മുന്‍പില്‍ സമര്‍പ്പിക്കുന്നു.
ഈ തീര്‍ഥാടനത്തെയാണ് "12 വെള്ളിയാഴ്ച വ്രത സമാപന തീര്‍ഥാടനം" എന്നും അറിയപ്പെടുന്നത്. ആനന്ദജി ഗുരു ദേവന്‍റെ വാഴ്ച ക്കാലത്ത് ആരംഭിച്ച ഈ തീര്‍ഥാടനത്തിന്‍റെ ആദ്യ കാലങ്ങളില്‍ കാല്‍ നടയായി ആയിരുന്നു തീര്‍ഥാടകര്‍ ആശ്രമത്തില്‍ എത്തി ചേര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ തീര്‍ഥാട കരുടെ സൌകര്യത്തിനായി വാഹനങ്ങളിലാണ് ആശ്രമത്തില്‍ എത്തി ച്ചേരുന്നത്.



വിശേഷ ദിവസങ്ങളുടെ ലിസ്റ്റ്

പ്രധാന ലിങ്കുകള്‍

ഓണ്‍ലൈന്‍ മാസിക

പുതിയ ചിത്രങ്ങള്‍

വീഡിയോ ഗ്യാലറി

ശുഭാനന്ദ ട്രസ്റ്റ്

1919 ല്‍ ആത്മബോധോദയ സംഘം എന്ന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി...

സന്യാസി സംഘം

ജാതിമത ഭേദമന്യേ ഭക്തിയിലൂടെയും ധര്‍മ്മത്തിലൂടെയും സന്‍മാര്‍ഗത്തിലൂടെയും മനുഷ്യനെ നയിക്കുക എന്ന ഒറ്റ...

ചരിത്ര സംഭവങ്ങള്‍

ശുഭാനന്ദ ഗുരുദേവന്‍റെ കാലത്ത് സാമൂഹ്യവും മതപരവുമായ മാറ്റത്തിന് കാരണമായ ചില ചരിത്ര പ്രധാനസംഭവങ്ങള്‍...

പ്രസിദ്ധീകരണങ്ങള്‍

മാനവികതയെ വളര്‍ത്തുന്നതിനും, മനുഷ്യനെ നന്നാക്കുന്നതിനും, ആത്മ ശുദ്ധീകരണത്തിനും, മനുഷ്യ മനസ്സിനെ ദൈവത്തിങ്കലേക്ക്...