94ാമത് ഉത്രാടം ജന്മനക്ഷത്ര മഹാമഹ സമ്മേളനം - ഉദ്ഘാടന പ്രസംഗം

ആത്മബോധോദയസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ബ്രഹ്മശ്രീ ആനന്ദജീ ഗുരുേദവന്റെ ജന്മനക്ഷത്ര മഹാമഹത്തില്‍ ഇന്നിവിടെ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷവും ചാരിതാര്‍ത്ഥ്യവുമുണ്ട്. 

ശ്രീ. ആനന്ദജീ ഗുരുദേവ തിരുവടികള്‍ ഇരുപത്തിയാറു സംവത്സരം ശുഭാനന്ദാശ്രമ മഠാധിപതിയും ശുഭാനന്ദ ട്രസ്റ്റിന്റെ സ്ഥാപക മാനേജിംഗ് ട്രസ്റ്റിയുമായിരുന്നു. ഇദ്ദേഹത്തിന്റെ 94ാമത് ഉത്രാടം ജന്മനക്ഷത്ര മഹോത്സവമാണ് ഇന്നിവിടെ നടക്കുന്നത്. പല തവണ അദ്ദേഹത്തെ സന്ദര്‍ശിക്കുവാനും സംസാരിക്കുവാനും ഇടയായിട്ടുണ്ട്. അതൊരു ഭാഗ്യമായി ഞാന്‍ കാണുന്നു. 1986 ഒക്‌ടോബറില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷം മാവേലിക്കരയില്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കാനായി ഞാനും എന്റെ സുഹൃത്ത് ജയചന്ദ്രന്‍ മാഷും കൂടി വന്നത് ഇപ്പോഴും ഓര്‍ക്കുന്നു. സാമൂഹ്യസമത്വവും സാമൂഹ്യനീതിയും ലഭിക്കാന്‍ ഒരു ബഹുജനപ്രസ്ഥാനം കെട്ടിപ്പടുക്കണമെന്നും ശുഭാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ അതിന് പ്രേരണയും പ്രചോദനവും നല്‍കുമെന്നും അദ്ദേഹം ഉപദേശിച്ചു. ഒരു മണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ച ഹൃദയവര്‍ജ്ജകമായിരുന്നു.

ആത്മബോധമുള്ളവരായി വളരാനും വളര്‍ത്താനുമുള്ള കര്‍മ്മപദ്ധതിയുടെ വിജയമാണ് ഞാന്‍ ഇന്ന് ഇവിടെ കാണുന്നത്. പരസ്പര സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും കുറവാണ് ലോകത്തു കാണുന്ന ദുഃസ്ഥിതിക്ക് എല്ലാം കാരണം. ഇന്ന് ലോകത്തെ ഭരിക്കുന്നത് സ്വാര്‍ത്ഥതയാണ്. തന്നെത്തന്നെ അവനവന്‍ അറിയാത്ത കുറവില്‍ നിന്നാണ് സ്വാര്‍ത്ഥത ഉണ്ടാകുന്നത്. തന്നെ താന്‍ അറിയാനുള്ള മാര്‍ഗ്ഗം ലളിതമായി പറഞ്ഞുകൊടുത്ത് ജനങ്ങളെ സല്‍ക്കര്‍മ്മികളാക്കുകയാണ് വേണ്ടതെന്ന് ഗുരുേദവന്‍ ഉപേദശിച്ചു. അറിേയണ്ടത് ആചിന്തയിലൂടെ അറിയുകയും സല്‍ക്കര്‍മ്മം ചെയ്ത് ഉള്ളിന്റെയുള്ളില്‍ സ്ഥിതി ചെയ്യുന്ന ആശക്തിയെ അവനവനിലുള്ള ഈശ്വരന്റെ വാഴ്ചയായി അറിയുകയും ചെയ്യുമ്പോള്‍ പിന്നെ ഭേദബുദ്ധിയില്ല. ഈ അറിവ് നേടേണ്ടത് സമാജത്തിന്റെയും വ്യക്തിയുടെയും ഉന്നമനത്തിനും നിലനില്‍പ്പിനും ഏതു കാലത്തും അത്യന്താപേക്ഷിതവുമാണ്. ഈ അറിവിന്റെ കുറവാണ് ഇന്നു കാണുന്ന അനര്‍ത്ഥങ്ങള്‍ക്കെല്ലാം കാരണം. അറിവ് ഗ്രഹിക്കുക. അപ്പോള്‍ ഒന്നാണെന്ന ബോധം സ്വയമേവ വന്നെത്തും. മറ്റുള്ളവര്‍ക്കുവേണ്ടി കൂടി ജീവിക്കുന്ന ജീവിതമാണ് യഥാര്‍ത്ഥ ജീവിതെമന്ന് ബോധ്യമാകും. അതിലൂടെ മാനവരാശിയെ നന്മയിലേക്കും സാഹോദര്യത്തിലേക്കും കൈപിടിച്ച് ഉയര്‍ത്താനാവും. 

ഭാരതത്തിന്റെ പ്രശസ്തിക്കും ആത്മീയ  ചിന്തയുടെ നിലനില്‍പ്പിനും വേണ്ടി നമ്മുടെ മഹര്‍ഷീശ്വരന്മാരും ഗുരുക്കന്മാരുമെല്ലാം ഉപദേശിച്ചു തന്നതും ഈ ആശയമാണ്. വിദ്വേഷത്തിന്റെയും സംഘര്‍ഷത്തിന്റെയും സ്ഥാനത്ത് നിഷ്‌കളങ്കമായ സ്‌നേഹത്തെയും സാഹോദര്യത്തെയും പ്രതിഷ്ഠിച്ചുകൊണ്ട് നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലൂടെ, കളങ്കമറ്റ പ്രാര്‍ത്ഥനകളിലൂടെ ഈശ്വരനുമായി ബന്ധപ്പെടാന്‍ വേണ്ടി ജനസമൂഹത്തെ പ്രാപ്തരാക്കാനുള്ള യത്‌നമാണ് ആത്മബോധോദയസംഘം നടത്തുന്നതെന്ന് ഞാന്‍ കരുതുന്നു.

ബ്രഹ്മശ്രീ ആനന്ദജീ ഗുരുദേവന്‍ സ്വായത്തമാക്കിയ ആത്മീയ നേട്ടങ്ങളുടെ പശ്ചാത്തലത്തിലേക്ക് ഒന്നു കണ്ണോടിക്കുന്നത് ഈ അവസരത്തില്‍ അനിവാര്യമാണെന്നു കരുതുന്നു. ആനന്ദജീ ഗുരുദേവന് ആത്മസമര്‍പ്പണത്തിലൂടെ എത്തിച്ചേരാന്‍ കഴിഞ്ഞത് ശുഭാനന്ദ ഗുരുദേവന്‍ തെളിയിച്ച ആത്മീയതയുടെ പ്രകാശപൂര്‍ണ്ണതയിലാണ്. എന്നാല്‍ ശുഭാനന്ദ ഗുരുദേവന്‍ പിന്നിട്ട വഴികള്‍ ദുര്‍ഘടവും യാതന നിറഞ്ഞതും ഭീതിപ്രദവുമായിരുന്നു.

കാലത്തിന് ഇണങ്ങും വിധം സനാതന ധര്‍മ്മത്തിലധിഷ്ഠിതവും മാനവികതയുടെ ഉദാത്ത മൂല്യങ്ങള്‍ നിറഞ്ഞതുമായ ആത്മീയ സിദ്ധാന്തത്തെ ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് ചെയ്തത്. ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ അധഃകൃതനുള്ള എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു കാലഘട്ടത്തിലാണ് ശുഭാനന്ദ ഗുരുദേവന്‍ ഉദയം ചെയ്തത്. ഇന്നേക്ക് 133 വര്‍ഷങ്ങള്‍ക്കപ്പുറം ഊരുമൃഗങ്ങളെപ്പോലെ മനുഷ്യനെ ക്രയവിക്രയം ചെയ്തിരുന്ന കാലം. അവര്‍ണരെ സവര്‍ണര്‍ക്ക് അന്ന് എന്തും ചെയ്യാമായിരുന്നു. താണജാതിക്കാരെ കണ്ടാല്‍ അറിയാന്‍ അവര്‍ക്ക് അരയ്ക്കുമീതെ വസ്ത്രം പാടില്ല. അടിമവ്യാപാരം നിയമപരമായി നിലനിര്‍ത്തലാക്കിയെങ്കിലും അതു പൂര്‍ണ്ണതയില്‍ എത്താന്‍ എത്രയോ കാലം പിന്നെയും വേണ്ടി വന്നു. തീണ്ടലെന്ന പേരില്‍ മനുഷ്യനെ മനുഷ്യന്‍ തന്നെ അശുദ്ധവസ്തുവായി കണ്ടു വന്ന കാലം. നരകജീവിതം തന്നെയായിരുന്നു അക്കാലത്തെ അധഃകൃത ജനങ്ങളുടെ ജീവിതം. ഇതു കണ്ടാണ് വിവേകാനന്ദ സ്വാമികള്‍ കേരളത്തെ ഒരു ഭ്രാന്താലയത്തോട് ഉപമിച്ചത്. 

തീവ്രമായ ഈശ്വരചിന്തയോടുകൂടി അമ്പല പരിസരത്ത് ഭജനമിരുന്ന ദമ്പതികള്‍ക്ക് ഈശ്വരന്‍ കനിഞ്ഞു നല്‍കിയ വരദാനമാണ് യുഗപുരുഷനായ ശുഭാനന്ദ ഗുരുദേവന്‍. നാടും വീടും വിട്ട് അവധൂതനായി സഞ്ചരിച്ചു. പീരുമേടിനടുത്തുള്ള കരുന്തരുവി മലയില്‍ മൂന്നു വര്‍ഷം ഏകാന്ത ധ്യാനത്തിലേര്‍പ്പെട്ടു. അന്ന് അവിടെ വച്ച് അറിയേണ്ടതെല്ലാം അറിയുകയും തന്റെ ഈശ്വര നിയോഗത്തെ സാധിതമാക്കുവാനായി സമൂഹത്തിലേക്ക് ഇറങ്ങി വരികയുമാണുണ്ടായത്.

അറിവില്ലായ്മയോട് അദ്ദേഹം നിരന്തരം പടപൊരുതി. അവനിലെ അറിവുകേടുകളെ നിഷ്‌കാസനം ചെയ്ത് അജ്ഞാനിയെ അറിവുള്ളവനാക്കി. അറിവിന് ജാതിയും മതവുമില്ലെന്നും അവനവന്റെ ഉള്ളില്‍ കുടിെകാള്ളുന്ന അറിവാണ് മഹത്തരമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. അവഗണിക്കെപ്പട്ടവരുെടയും നിരാലംബരുടെയും ഉന്നമനത്തിനാണ് ശുഭാനന്ദ ഗുരുദേവന്‍ പ്രവര്‍ത്തിച്ചത്. തന്റെ ഈശ്വരദത്തമായ സിദ്ധികളുടെ പിന്‍ബലത്തോടെ അഹംഭാവത്തെ നശിപ്പിക്കാനും അഹംബോധത്തെ ആവേദിയാക്കാനും അദ്ദേഹം ജനസഞ്ചയത്തെ സജ്ജരാക്കി. ആബോധോദയസംഘം എന്ന സംഘടനയുടെ പ്രചാരണത്തിലൂടെ തന്റെ സിദ്ധാന്തങ്ങളെ പ്രകാശപൂരിതമാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

മതരാഹിത്യത്തെ പ്രോത്സാഹിപ്പിച്ചപ്പോഴും മതപരിവര്‍ത്തനത്തെ അദ്ദേഹം എതിര്‍ത്തു. ഈശ്വരതത്വത്തെ സ്വാംശീകരിക്കുന്നതിലൂടെ ഏതു മതസ്ഥര്‍ക്കും അവരവര്‍ നിലകൊള്ളുന്ന അവസ്ഥയില്‍ നിന്നുകൊണ്ടുതന്നെ മോക്ഷം നേടാമെന്നും പറഞ്ഞുെകാടുത്തു. ഇത് അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരേയുള്ള പ്രതിരോധമാക്കി തീര്‍ത്തു. മതനിരപേക്ഷമായ മാര്‍ഗ്ഗത്തിലൂടെത്തന്നെ സനാതന ധര്‍മ്മവും ഉപനിഷത് ദര്‍ശനവും കാട്ടിയ വഴിയിലൂടെ ഈശ്വരചിന്തയിലേക്ക് മാനവനെ നയിക്കാന്‍ കഴിയുമെന്ന് കാട്ടിക്കൊടുത്തു. 

1904ലാണ് ആത്മബോധോദയസംഘം സ്ഥാപിച്ചത്. ആത്മീയമായും ശാരീരികമായും മനുഷ്യരെല്ലാം ഒന്നാണെന്നും ആത്മബോധം ഉണ്ടാകുമ്പോള്‍ ഈ ഐക്യം അനുഭവപ്പെടുമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന തത്ത്വത്തില്‍ അധിഷ്ഠിതമായി മനുഷ്യരെല്ലാം സമന്മാരാണെന്ന തത്വത്തെ ബലപ്പെടുത്തി. ജാതിയിലേയും മതത്തിേലയും മാലിന്യങ്ങളെ തുടച്ചു മാറ്റാന്‍ നിയമങ്ങളും തത്വങ്ങളും ഉപദേശിച്ച് ഹൃദയങ്ങളെ പാവനമാക്കിക്കൊണ്ട് അവിടം ഈശ്വരന്റെ അധിവാസ സ്ഥാനമാക്കി ആാവില്‍ അനുഭവെപ്പടുത്താന്‍ യത്‌നിച്ചു. സ്വന്തം വസതിയെ ഒരോരുത്തരും ആശ്രമമാക്കിക്കൊണ്ട് പഞ്ചമഹാപാപങ്ങളില്‍ നിന്ന് ഒഴിഞ്ഞു നിന്ന് ആഴ്ചയില്‍ നാലുനാള്‍ ആചാരവും മൂന്നു നാള്‍ വിശുദ്ധ വ്രതവും ആചരിച്ച് തപോജീവിതം നയിച്ച് ലോകസുഖവും പരലോകഭാഗ്യവും കൈവരുത്താന്‍ ആത്മബോധോദയസംഘം ജനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കി. പ്രസിദ്ധ ചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ പുത്രന്‍ മാവേലിക്കര കൊട്ടാരത്തിലെ ആര്‍ട്ടിസ്റ്റ് രാമവര്‍മ്മരാജാ ആയിരുന്നു ആത്മബോധോദയസംഘത്തിന്റെ രക്ഷാധികാരി.

1934 ജനുവരി 19 ന് മഹാത്മജി കേരളസന്ദര്‍ശനത്തിന്റെ ഭാഗമായി മാവേലിക്കരയിലെത്തി. തട്ടാരമ്പലം ശ്രീചിത്രോത്സവ മന്ദിരത്തില്‍ വച്ചായിരുന്നു സ്വീകരണം. ശുഭാനന്ദ ഗുരുദേവനും ക്ഷണിതാവായിരുന്നു. മഹാജിയെ സ്വീകരിക്കാന്‍ അര്‍ഹനായ ഗുരുദേവന്റെ സാന്നിധ്യം ഭാരവാഹികളെ സന്തോഷിപ്പിച്ചു. വേദിയിലേക്ക് പ്രവേശിച്ച ഗാന്ധിജി ഗുരുദേവനെ കണ്ടു. പരസ്പരം കൈകൂപ്പി വണങ്ങി. അസമത്വങ്ങളെയും ജാതിചിന്തയേയും അനാചാരങ്ങളേയും എതിര്‍ത്ത് ഏകദൈവവിശ്വാസവും ഏകത്വബോധവും കൊണ്ട് ആത്മബോധം നേടുന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. മാര്‍ഗ്ഗം വിഭിന്നമെങ്കിലും ലക്ഷ്യം ഒന്നാണെന്നും സ്വാതന്ത്ര്യം നേടുന്നതിലൂടെ മാത്രമെ അത് സാധ്യമാകൂ എന്ന് ഗാന്ധിജിയും പ്രസ്താവിച്ചു.

ഗുരുദേവന്റെ സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ അവിസ്മരണീയമായ സംഭവം നടന്നത് 1935 ലെ വൃശ്ചികത്തിലായിരുന്നു. അവശ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ രാജ്യം ഭരിക്കുന്ന മഹാരാജാവിനെ ബോധ്യപ്പെടുത്തണം. അസ്വാതന്ത്ര്യത്തിന്റെ അപമാനഭാരത്തെ ദൂരീകരിക്കണം. ഇതായിരുന്നു ആവശ്യം. നൂറു പേര്‍ അടങ്ങിയ സംഘം വഴിനീളെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് തിരുവനന്തപുരത്ത് എത്തി. ശിവഗിരി ധര്‍മ്മസംഘമായിരുന്നു എല്ലാ ഒത്താശകളും ചെയ്തുകൊടുത്തത്. മുറജപം നടക്കുന്ന സമയമായതിനാല്‍ നാലു ദിവസം കഴിഞ്ഞേ മഹാരാജാവിനെ മുഖം കാണിക്കാന്‍ തരപ്പെട്ടു എന്ന അറിയിപ്പ് കിട്ടി. ''വന്നു കണ്ടിട്ടേ മടക്കയാ്രതയുള്ളൂ''. ഇങ്ങനെ പറഞ്ഞ് അവിടെ തന്നെ തങ്ങി. അഞ്ചാം ദിവസം മുഖദാവില്‍ കാണാന്‍ ക്ഷണം കിട്ടി. അവശവിഭാഗങ്ങള്‍ അനുഭവിക്കുന്ന ദുരിത ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ മഹാരാജാവിനെ ബോധ്യമാക്കിക്കൊടുക്കാന്‍ ഈ സന്ദര്‍ഭം ഇട നല്‍കി. അസമത്വം നിലനിര്‍ത്തുന്നതിനാല്‍ ക്ഷേത്രങ്ങള്‍ക്കുള്ള പങ്ക് പ്രത്യേകം പറയുകയും ചെയ്തു. താമസം വിനാ ക്ഷേത്രങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നു കൊടുക്കുമെന്ന് മഹാരാജാവ് വെളിപ്പെടുത്തുകയും ചെയ്തു.

അതുപോലെതന്നെ പ്രാധാന്യം അര്‍ഹിക്കുന്നതായിരുന്നു ശിവഗിരി സന്ദര്‍ശനവും. ശ്രീനാരായണ പ്രസ്ഥാനം കേരളത്തില്‍ പ്രവര്‍ത്തിച്ചു മുന്നേറുന്ന കാലമായിരുന്നു. മദ്യപാനം, വ്യഭിചാരം, പരദ്രോഹം, ഹിംസ, വിഗ്രഹാരാധന എന്നിവ ആത്മബോധോദയസംഘം വിലക്കിയിരുന്നു. ശ്രീനാരായണ പ്രസ്ഥാനത്തിന് എതിരായി ബദലായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആത്മബാധോദയസംഘം എന്ന പ്രചാരണം നാട്ടില്‍ നടന്നു വന്നു. ഇതിന്റെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്താനാണ് ശുഭാനന്ദ ഗുരുദേവന്‍ ശിവഗിരി സന്ദര്‍ശിച്ചത്. ആശ്രമത്തിലെത്തിയപ്പോള്‍ നാരായണ ഗുരുദേവന്‍ സിലോണ്‍ യാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് പോയി എന്നും പിന്നീട് കാണാം എന്നും ആശ്രമത്തില്‍ നിന്നും അറിഞ്ഞു. കാണാന്‍ വന്ന ആളിനെ കണ്ടിട്ടേ മടങ്ങൂ എന്ന് ശുഭാനന്ദ ഗുരുദേവനും. അപ്പോള്‍ അവിടെ വന്ന ഒരു ഭക്തന്‍ ശുഭാനന്ദ ഗുരുവിനെ അവരുടെ താമസസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ കഞ്ഞികുടിച്ചുകൊണ്ടിരിക്കുമ്പോള്‍ആശ്രമത്തില്‍ നിന്നും ഒരാള്‍ വന്ന് അറിയിച്ചു. ട്രെയിന്‍ തടസ്സം കാരണം ഗുരുേദവന്‍ യാത്ര മാറ്റി വച്ചു. തന്നെ കാണാന്‍ വന്ന ആളിനെ പാര്‍ക്കാന്‍ ഇടം നല്‍കാതെ പറഞ്ഞ് അയച്ചതിനാല്‍ അദ്ദേഹത്തെ കണ്ടിട്ടേ താനും ആശ്രമത്തില്‍ കടക്കൂയെന്നും അതിനാല്‍ തിടുക്കത്തില്‍ വരണമെന്നും അറിയിച്ചു. ഇരുവരുടെയും സാമൂഹിക നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് കാര്യക്ഷമമായ ദിശാബോധം ഉണ്ടാകാനും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമാക്കാനും ഈ കൂടിക്കാഴ്ച ഉപകരിച്ചു.

ഈശ്വരനിയോഗം കൊണ്ട് ശുഭാനന്ദ ഗുരുദേവന്റെ ശിഷ്യനും പിന്‍തുടര്‍ച്ചക്കാരനും ആത്മബോധോദയസംഘത്തിന്റെ ചാലകശക്തിയും ആയിത്തീരുകയായിരുന്നു മഹാാവായ ബ്രഹ്മശ്രീ ആനന്ദജീ ഗുരുദേവന്‍. അവനവനിലെ ആത്മീയതയുടെ ഉള്ളറ രഹസ്യങ്ങള്‍ കണ്ടെത്തിയ ശുഭാനന്ദ ഗുരുദേവന്റെ പ്രവര്‍ത്തന ശൈലിയുടെ ആധുനിക വ്യാഖ്യാനമായിരുന്നു അദ്ദേഹം. ഒരു ലക്ഷ്യത്തെ ജീവിത ദര്‍ശനമായി തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ എത്രമാത്രം നാം സ്വയം സമര്‍പ്പിതരാകണമെന്ന് അദ്ദേഹം കാട്ടിത്തന്നു. മോക്ഷമാര്‍ഗ്ഗത്തിലേക്ക് ആര്‍ക്കും മുന്നേറാനാകുമെന്നതിന്റെ മാതൃകയുമായിരുന്നു ആനന്ദജീ ഗുരുദേവന്‍. ഒരു കാലഘട്ടത്തില്‍ കേരളത്തില്‍ രൂപം കൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങളില്‍ തെളിമയാര്‍ന്നു നിലകൊണ്ട ആത്മീയപ്രഭാവങ്ങളാണ് ശുഭാനന്ദ ഗുരുേദവനും ആനന്ദജീ ഗുരുദേവനും. ശ്രീനാരായണ ധര്‍മ്മപരിപാലന സംഘം, അയ്യന്‍കാൡുടെ നേതൃത്വത്തിലുള്ള സാമൂഹ്യ സമുദായ സംഘടന, ടി.കെ. മാധവന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട വൈക്കം സത്യാഗ്രഹം തുടങ്ങിയവയെല്ലാം കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിനും വഴി തെളിച്ചു. അവര്‍ ഉച്ചനീചത്വങ്ങളെ എതിര്‍ക്കാനും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തടയാനുമുള്ള പടക്കളങ്ങളുടെ മുന്‍ നിരകളില്‍ പ്രവര്‍ത്തിച്ച മഹാാക്കളാണ്. അവര്‍ക്കൊപ്പം എല്ലാവിധ പ്രവര്‍ത്തന വൈശിഷ്ട്യങ്ങളും ആര്‍ജ്ജിച്ച് നമ്മുടെ നാടിനെ ദൈവത്തിന്റെ സ്വന്തം നാടായി നിലനിര്‍ത്താന്‍ ഗണ്യമായ പങ്ക് ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവനും ആനന്ദജീ ഗുരുേദവനും വഹിച്ചിട്ടുെണ്ടന്നുള്ളതും തര്‍ക്കമറ്റ സംഗതിയാണ്.

 ഇന്ന്, ഇവിടെ, ശ്രീ. ആനന്ദജീ ഗുരുദേവന്റെ ഈ ഓര്‍മ്മ ദിനപരിപാടികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ മഹാമഹത്തില്‍ പങ്കെടുക്കാന്‍ അവസരം തന്ന സംഘാടകരോട് നന്ദിയുണ്ട്. ആത്മബോധോദയസംഘത്തിനും ശുഭാനന്ദ ഗുരുദേവന്റെ പേരിലുള്ള എല്ലാ പ്രസ്ഥാനങ്ങള്‍ക്കും നന്മയും ഐശ്വര്യവും നേര്‍ന്നുകൊണ്ട് ഈ പരിപാടികള്‍ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു.

 

ലേഖനങ്ങളുടെ ലിസ്റ്റ്

പ്രധാന ലിങ്കുകള്‍

ഓണ്‍ലൈന്‍ മാസിക

പുതിയ ചിത്രങ്ങള്‍

വീഡിയോ ഗ്യാലറി

ശുഭാനന്ദ ട്രസ്റ്റ്

1919 ല്‍ ആത്മബോധോദയ സംഘം എന്ന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി...

സന്യാസി സംഘം

ജാതിമത ഭേദമന്യേ ഭക്തിയിലൂടെയും ധര്‍മ്മത്തിലൂടെയും സന്‍മാര്‍ഗത്തിലൂടെയും മനുഷ്യനെ നയിക്കുക എന്ന ഒറ്റ...

ചരിത്ര സംഭവങ്ങള്‍

ശുഭാനന്ദ ഗുരുദേവന്‍റെ കാലത്ത് സാമൂഹ്യവും മതപരവുമായ മാറ്റത്തിന് കാരണമായ ചില ചരിത്ര പ്രധാനസംഭവങ്ങള്‍...

പ്രസിദ്ധീകരണങ്ങള്‍

മാനവികതയെ വളര്‍ത്തുന്നതിനും, മനുഷ്യനെ നന്നാക്കുന്നതിനും, ആത്മ ശുദ്ധീകരണത്തിനും, മനുഷ്യ മനസ്സിനെ ദൈവത്തിങ്കലേക്ക്...