ശ്രീ ശുഭാനന്ദ തപോശതാബ്ദി ആഘോഷം 2018 നവംബര്‍ 7 - 2019 നവംബര്‍ 7

ഭഗവാന്‍ ശ്രീ ശുഭാനന്ദ ഗുരുദേവന്‍ സത്യമാണ്. സത്യ സ്വരൂപനായ തന്നെ പ്പറ്റി പറയു ന്നതും രേഖ പ്പെടുത്തു ന്നതു മെല്ലാം സത്യ മായിരിക്കണം. അസ ത്യത്തി ന്റെയോ നിറം പിടി പ്പിച്ച ഭാവനാ വിലാ സത്തി ന്റെയോ പിന്‍ ബല മില്ലാതെ തന്നെ ഇന്നു വരെ ശ്രീ ശുഭാനന്ദ നാമ ധേയവും തന്റെ ദിവ്യാ ദര്‍ശമായ ആത്മ ബോധോദയവും നില നിന്നു വരുന്നു. ശുഭാനന്ദ ഗുരുദേവന്‍ തിരുവവതാരം ചെയ്തിട്ട് 136 വര്‍ഷമേ ആയിട്ടുള്ളൂ. തിരുമേനിയെ നേരിട്ട് ദര്‍ശിച്ചിട്ടുള്ളവരും ആ തേന്മൊഴി ശബ്ദങ്ങള്‍ ശ്രവിച്ചിട്ടുള്ളവരും വളരെ കുറവാണെങ്കില്‍പ്പോലും ഇന്നും ജീവിച്ചിരിപ്പുണ്ട്. ഇവിടെ ഒന്നും കൂട്ടിപ്പറയുകയോ കുറയ്ക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. ശതാബ്ദങ്ങള്‍ക്കു മുന്‍പ് സംഭവിച്ചതായിരുന്നുവെങ്കില്‍ ഗവേഷണവും നിരീക്ഷണവും ഒക്കെ വേണ്ടിവരുമായിരുന്നു. ഇതിന്റെയൊന്നും ആവശ്യമില്ലാതെ തന്നെ സത്യം നമുക്കു മുന്‍പില്‍ ഉദിച്ചു പ്രകാശിച്ചു നില്‍ക്കുകയാണ്. ആ സത്യത്തെ കണ്ടറിഞ്ഞ് ലോകരംഗത്ത് അവതരിപ്പിച്ചാല്‍ മാത്രം മതി.

ശ്രീശുഭാനന്ദ ഗുരുദേവ തിരുവടികളുടെ തപസ്സമാപനത്തിന്റെ ശതാബ്ദിയാണല്ലോ ഇപ്പോള്‍ നമ്മുടെ ചിന്താവിഷയം. 1057 മേടം 17ാം (2841882) തീയതി തന്റെ തിരുപ്പിറവി മുതല്‍ 1125 കര്‍ക്കടകം 13ാം തീയതി സമാധി വരെയുള്ള 69 തിരുവര്‍ഷക്കാലം താന്‍ നയിച്ചത് തികച്ചും തപോ ജീവിതമായിരുന്നു. ആയതിനാല്‍ തന്റെ തപസ്സിനെ ഒരു നിശ്ചിത കാലയളവില്‍ ഒതുക്കാന്‍ സാധ്യമല്ല. തന്റെ തിരുപ്പിറവിക്കും തപസ്സിനും മറ്റെങ്ങും കാണാന്‍ സാധിക്കാത്ത ഒരു പ്രത്യേകതയുണ്ട്. പ്രപഞ്ചത്തിലുള്ള ഓരോ പരമാണുവും അനുഷ്ഠിച്ച തപസ്സിന്റെ പരിണിത ഫലമാണ് തന്റെ ദിവ്യജനനം. അടിമയില്‍പ്പെട്ട് അധഃപതിച്ച അഗതികളുടെ ചുടുനെടുവീര്‍പ്പുകളുടെയും തോരാകണ്ണീരിന്റെയും ഫലം കൂടിയാണ് ശുഭാനന്ദ ഗുരുദേവന്റെ തിരുവവതാരം. ലോകത്തില്‍ ഒരു അവതാരം സംഭവിക്കേണ്ടത് ധര്‍മ്മച്യുതി അതിന്റെ പാരമ്യത്തില്‍ എത്തുമ്പോഴാണെന്ന് വേദശാസ്ത്രങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. ഭഗവത്ഗീതയില്‍ ശ്രീകൃഷ്ണ ഭഗവാന്‍ ഇത് വെളിപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം അധര്‍മ്മം കൊടികുത്തിവാണ ഒരു കാലഘട്ടമുണ്ടായിരുന്നു. കേരള ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ അവസരം ജാതിയുടെ അതിപ്രസരം കൊണ്ട് മനുഷ്യന്‍ മനുഷ്യനെ അകറ്റി നിറുത്തി മൃഗങ്ങള്‍ക്കുള്ള അവകാശം പോലും നിഷേധിച്ചിരുന്നു. അടിമഉടമ സമ്പ്രദായം അതിന്റെ എല്ലാ ക്രൂരതകളോടും കൂടി ഇന്നാട്ടില്‍ താണ്ഡവനൃത്തമാടി. പണി ചെയ്യാന്‍ അടിമകള്‍. ഫലമനുഭവിക്കാന്‍ ഉടമകള്‍. രാപ്പകല്‍ പണിയെടുപ്പിക്കാനും തല്ലാനും കൊല്ലാനും വില്‍ക്കാനും വരെ ഉടമകള്‍ക്ക് അടിമകളുടെ മേല്‍ അവകാശമുണ്ടായിരുന്നു. ദുരിതം അനുഭവിച്ച അടിമകളുടെ തീരാദുഃഖത്തിന്റെയും മുറവിളികളുടെയും ഫലമായിക്കൂടിയാണ് ശുഭാനന്ദാവതാരം സംഭവിച്ചത്. ധര്‍മ്മം നശിച്ചധര്‍മ്മം വര്‍ദ്ധിച്ചീടുന്നളവില്‍ മര്‍ത്യവേഷത്തിലെത്തി ധര്‍മ്മം പുലര്‍ത്തും ബോധം എന്ന് പില്കാലത്ത് ശുഭാനന്ദ ഗുരുദേവന്‍ അവതാര രഹസ്യം വെളിപ്പെടുത്തിയിട്ടുമുണ്ട്.

നീണ്ട വര്‍ഷക്കാലം ലോകവാസികള്‍ അറിഞ്ഞും അറിയാതെയും ശുഭാനന്ദ ഗുരുദേവന്‍ അനുഷ്ഠിച്ച തപസ്സിന്റെ ഫലമായിട്ടാണ് തനിക്ക് ദിവ്യസിദ്ധികളെല്ലാം കരഗതമായത് എന്നൊരു വിശ്വാസം ഉണ്ട്. എന്നാല്‍ തനിക്ക് ഏഴാം വയസ്സിലുണ്ടായ ദിവ്യദര്‍ശനത്തോടുകൂടിത്തന്നെ എല്ലാ സിദ്ധികളും ലഭിച്ചിരുന്നു എന്ന് ഭഗവാന്‍ തന്നെ പല സന്ദര്‍ഭങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ഏഴാമത്തെ വയസ്സില്‍ തനിക്കൊരു ദിവ്യദര്‍ശനമുണ്ടായിട്ടുെണ്ടന്നും അതിനു ശേഷം ഉള്ളുപുകഞ്ഞും ഉയിരു കുളിര്‍ത്തും പറഞ്ഞിട്ടുള്ളതെല്ലാം ഫലിച്ചിട്ടുണ്ടെന്നും ഭഗവാന്‍ ശ്രീനാരായണ ഗുരുവിനോട് അരുളിച്ചെയ്യുന്നുണ്ട്. അപ്പോള്‍ തപസ്സിനും എത്രയോ കാലം മുമ്പു തന്നെ സര്‍വ്വസിദ്ധികളും തനിക്കു വശംവദമായിരുന്നുവെന്ന് തെളിയുന്നുണ്ടല്ലോ. മാതാപിതാക്കളുടെ 12 വര്‍ഷക്കാലത്തെ പരിശുദ്ധമായ തപസ്സും തന്റെ ദിവ്യജനനത്തിന് കാരണഭൂതമായി. ഈ തപസ്സുകളെല്ലാം ഏകോപിച്ച് ഏകേദഹത്തില്‍ വന്നുദിച്ചു. അതാണ് ശുഭാനന്ദ ദിവ്യരൂപം. തപസ്സിനാല്‍ പിറപ്പു പൂണ്ടു. ജന്മനാ താപസ്സനെന്നര്‍ത്ഥം. ജീവിതമേ തപസ്സാക്കിമാറ്റി. ഈ മഹാതാപസ്സന്റെ തപഃശക്തിക്കു മുമ്പില്‍ ലോകം തൊഴുകൈകളോടെ നിന്നു. കുഞ്ഞിന്‍ നാളിലേ ചിന്താശീലനായിരുന്ന നാരായണ നാമധേയനായ ഈ ബാലന്‍ ദിവ്യദര്‍ശനത്തില്‍ പ്രകാശിച്ചു കണ്ട പഞ്ചമഹാകിരണങ്ങളുടെ (നീല വൃത്താകാരം, നക്ഷത്ര ത്രയം, ശുഭ ശംഖ്, അര്‍ദ്ധചന്ദ്രക്കല, ബാലാര്‍ക്കബിംബം) ദിവ്യദീപ്തി തന്നെ ദര്‍ശിച്ചും താന്‍ ദര്‍ശിച്ചും കഴിഞ്ഞിരുന്നതായ കാലങ്ങള്‍ ഭഗവാന്‍ തന്നെ വര്‍ണ്ണിക്കുന്നുണ്ട്. ഇതിന്റെ പൊരുള്‍ വെളിവായിക്കിട്ടാന്‍ താന്‍ സങ്കല്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. അതിന് നാട്ടിലെ ഏകാഗ്രമായ ചിന്ത മതിയാവുകയില്ലെന്നും താനറിഞ്ഞു. തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ പ്രിയമാതാവ് വേര്‍പെട്ടതോടുകൂടി വീണ്ടും താന്‍ അഗാധമായ ചിന്തയുടെ ആഴക്കയങ്ങളിലേക്ക് ആഴ്ന്നു തുടങ്ങി. ചുറ്റുപാടുമുള്ള അടിമകളുടെ നിലവിളികളും അന്നു നിലനിന്നിരുന്ന അസമത്വങ്ങളും തന്നെ സര്‍വ്വദാ അലട്ടാന്‍ തുടങ്ങി. നാടും വീടും വിട്ട് പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും മഹാജ്ഞാനികളെ സമീപിച്ചും കുറേ നാള്‍ കഴിച്ചുകൂട്ടി. അവിടെ നിന്നെങ്ങും തന്റെ സംശയങ്ങള്‍ക്ക് മറുപടിയോ തന്റെ ലക്ഷ്യത്തിന് ഉതകുന്ന മാര്‍ഗ്ഗദര്‍ശനമോ ലഭിച്ചില്ല. ഈ സമയത്തുപോലും തന്നെ സമീപിക്കുന്നവര്‍ക്ക് ആശ്വാസവും ശാന്തിയും പ്രദാനം ചെയ്തിരുന്നു.
സത്യധര്‍മ്മം പുലര്‍ത്തി ലോകരക്ഷ ചെയ്തീടാന്‍
ക്ഷേത്രം പള്ളി അസംഖ്യം സത്യമവിടസാദ്ധ്യം

എന്ന തീരുമാനത്തില്‍ താനെത്തിച്ചേര്‍ന്നു. 1894 മുതല്‍ 1910 വരെയുള്ള ദീര്‍ഘകാലം ഗുരുദേവന്‍ ലോകരക്ഷാര്‍ത്ഥമുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനു ശേഷം മൂന്നു വര്‍ഷക്കാലം വീണ്ടും വിജനവാസം തുടര്‍ന്നു. ഇതും തപസ്സിന്റെ ഭാഗമായി കണക്കാക്കാം. പല ഘട്ടങ്ങളിലായി ഗുരുദേവന്‍ പലയിടങ്ങളിലും വലുതും ചെറുതുമായ കാലങ്ങള്‍ തപസ്സിനായി വിനിയോഗിച്ചിട്ടുണ്ട്. അതെല്ലാം തന്റെ ദിവ്യദര്‍ശനത്തിന്റെ രഹസ്യമറിയുവാനും തന്റെ പ്രവര്‍ത്തനങ്ങളില്‍ക്കൂടി തനിക്കു ലഭിച്ച ആത്മീയാനുഭൂതികള്‍ അഭംഗുരം നിലനിര്‍ത്തുവാനും വേണ്ടിയായിരുന്നു. ഇതിനിടയില്‍ പൊതുജനമദ്ധ്യേ ഉദ്‌ബോധനവും നടത്തിയിരുന്നു. അപ്രകാരം 27 വര്‍ഷം അതായത് ക്രി.വ. 1915 വരെ ചിന്തിച്ചതിന്റെ ഫലമായി ഒരു ദീര്‍ഘ തപസ്സിന്റെ ആവശ്യകത തനിക്ക് ബോധ്യപ്പെട്ടു. നിഷ്‌കളങ്ക ബുദ്ധ്യാ ചിന്തിച്ചെടുത്ത കാര്യങ്ങള്‍ കൂടാതെ യഥാര്‍ത്ഥമായ സ്വര്‍ഗ്ഗവും യഥാര്‍ത്ഥമായ നരകവും യഥേഷ്ടം അറിയുന്നതിന് തീര്‍ച്ചയാക്കി. ഏകാന്ത തപസ്സുകൊണ്ടു മാത്രമേ ഇക്കാര്യം തെളിയുകയുള്ളൂ എന്നു മനസ്സിലാക്കിക്കൊണ്ട് പീരുമേട് ചീന്തലാര്‍ തോട്ടത്തിനു കിഴക്ക് ഒരു മലയുടെ അഗ്ര ഭാഗത്ത് ഒരു പുന്നവൃക്ഷത്തിന്റെ ചുവട്ടില്‍ ഭഗവാന്‍ എത്തിച്ചേര്‍ന്നു. ഇക്കാലത്തുപോലും എത്തിച്ചേരാന്‍ ദുര്‍ഘടമായ ഈ പ്രദേശത്ത് അക്കാലത്ത് ഗുരുദേവന്‍ എത്തിച്ചേര്‍ന്നതു തന്നെ ഒരു മഹാത്ഭുതമാണ്. കണ്ടകാകീര്‍ണ്ണമായ ആ വഴിയില്‍ക്കൂടി മുള്ളുമുരടു മൂര്‍ഖന്‍ പാമ്പിനെയെല്ലാം അവഗണിച്ചുകൊണ്ടാണ് താന്‍ മേല്‍പ്പറഞ്ഞ പുണ്യഭൂമിയില്‍ എത്തിച്ചേര്‍ന്നത്.

1091ാമാണ്ട് വൃശ്ചികമാസം 1ാം തീയതി മുതല്‍ 1094ാമാണ്ട് തുലാമാസം 22ാം തീയതി (16111915 മുതല്‍ 7111918) വരെ മേല്‍പ്പറഞ്ഞ സ്ഥലത്ത് ധ്യാന നിഷ്ഠനായി തപോവൃത്തിയില്‍ കഴിഞ്ഞുകൂടി. തപസ്സാരംഭിച്ച് ഏതാണ്ട് 41 ദിവസം കഴിഞ്ഞപ്പോള്‍ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷക്കാലം മാര്‍ഗ്ഗദര്‍ശനം ചെയ്തപ്പോള്‍ ഉണ്ടായ സംശയവും ചാപല്യവും നീങ്ങി. 1064 വൃശ്ചികം 3ാം തീയതി (16111888) വെള്ളിയാഴ്ച ഏഴു നാഴിക ഇരുട്ടിയേപ്പാള്‍ സ്വയം ഉത്ഭൂതമായ മഹല്‍ ദര്‍ശനാനുഭൂതി തന്റെ ഹൃദവേദിയില്‍ തിങ്ങി കാണായ് വന്നു. സ്വര്‍ഗ്ഗം നരകം എന്ന രണ്ടവസ്ഥകെളപ്പറ്റി നന്നായി അറിയണെമന്നുള്ള ഉല്‍കണ്ഠേയാടുകൂടിയത്രേ ഭഗവാന്‍ അന്നു തപസ്സ് ആരംഭിച്ചത്. ഈ രണ്ടവസ്ഥകളും അറിയേണ്ടതിലേക്കായിരുന്നു താന്‍ പന്ത്രണ്ടു വര്‍ഷം മാര്‍ഗ്ഗദര്‍ശനം ചെയ്തത്. എങ്കിലും ഒരുവരില്‍ നിന്നും ഈ രണ്ടവസ്ഥകളുടെ യാഥാര്‍ത്ഥ്യം അറിവാന്‍ സാധിച്ചില്ല. തന്മൂലമാണ് ഏകാന്തതയിേലക്കു പ്രവേശിപ്പാന്‍ ഇടയായത്. ആദ്യത്തെ ദര്‍ശനാവസ്ഥയിലേക്ക് ഭഗവാന്‍ എത്തിയപ്പോള്‍ തന്റെ പരിശുദ്ധിയെ വച്ച് ആദര്‍ശനം തുടര്‍ന്നു. ഇനിയും തനിക്കുണ്ടായ അതിമഹത്തായ അനുഭവം തന്റെ തന്നെ വാക്കുകളില്‍ താഴെ കുറിക്കുന്നു-

"അക്കാലത്താണ് നമ്മുടെ ഹൃദയവേദിയില്‍ ശക്തിയും ദര്‍ശനവും ദീര്‍ഘദര്‍ശനവും പ്രവചനവും അശരീരിയും മുമ്പുണ്ടായിരുന്നതിനേക്കാളും അധീകരിച്ച് തുടരെ വര്‍ദ്ധിച്ചു തുടങ്ങിയത്. ഇത് അവര്‍ണ്ണനീയമായ നിലയില്‍ സംഭവിക്കുന്നതിനെ പറഞ്ഞറിയിക്കാന്‍ നിവര്‍ത്തിയില്ല. പിന്നെ നാം പറഞ്ഞറിയിക്കേണ്ടത് നമ്മുടെ ഉദ്ദേശ സാധ്യത്തെപ്പറ്റിയാണ്. അതായത് സ്വര്‍ഗ്ഗം, നരകം എന്ന രണ്ടവസ്ഥകളെ യഥാര്‍ത്ഥമായി തിരിച്ചറിയണമെന്നുള്ള ഉദ്ദേശ സാധ്യമത്രേ അപ്പോള്‍ നമ്മില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അതിനെ മാത്രം സങ്കല്പിച്ചുെകാണ്ട് നാം തപം തുടരുേമ്പാള്‍ ഒരു ദിവസം പകല്‍ ഒന്നാം യാമമദ്ധ്യേ നമ്മുടെ ഹൃദയത്തിന്റെ അടിഭാഗത്തിന്റെ ഊര്‍ജ്ജ്വലത്ത്വമായ ഒരു ശക്തി ഉത്ഭവിച്ച് നമ്മുടെ ശരീരമാസകലം തകര്‍ന്ന നിലയിലെത്തി. ചൈതന്യവും ശക്തിയും പറഞ്ഞറിയിപ്പാന്‍ പാടില്ലാത്ത വിധം, കണ്ണുനീര് ആറുമുറിഞ്ഞൊഴുകുന്നതുപോലെയും. ഇതിന് ഒരതിര്‍ത്തിയും കാണാതെയായി. നാം ശബ്ദം കൂടാതെ ഭൂമിയിലേക്ക് കമിഴ്ന്നു വീണു. ഇപ്പോള്‍ ലോകം മുഴുവന്‍ നമുക്കു പ്രകാശമായി തോന്നി. പ്രകാശമല്ലാതെ യാതൊന്നും കാണ്മാന്‍ സാധിച്ചില്ല. ആ പ്രകാശം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വന്ന് ഒടുവില്‍ നീല നിറവും ശാന്തസ്വഭാവവും നമ്മില്‍ ഉത്ഭൂതമായി. പിന്നീടു നമ്മുടെ ഉള്ളത്തില്‍ ഉത്ഭവിച്ച ഈ അവസ്ഥ ഏകോപിച്ചിട്ട് നിര്‍മ്മല വചനമായി അശരീരികള്‍ തുടര്‍ന്നു. ആദ്യമായി നാം കേട്ടത് നാം തന്നെ സ്വര്‍ഗ്ഗവും നരകവും. നമ്മില്‍ നിന്നു തന്നെ ഉത്ഭവിക്കുന്നതും. നമ്മുടെ അറിവിന്റെ രൂപാന്തരമായിട്ടത്രേ ഇഹപരലോകം. ഇഹമെന്നാല്‍ നമ്മുടെ അറിവ്, ഇഹലോകമാകമാനമായി രൂപാന്തരപ്പെട്ടുവെന്നത്രേ. അപ്പോള്‍ ഇഹലോകമായി നമ്മെ കാണപ്പെടുന്നു. രണ്ട് നമ്മുടെ അറിവ് നമ്മില്‍ത്തന്നെ രൂപാന്തരപ്പെടുന്നു. അപ്പോള്‍ അതു പരലോകം, അഥവാ സ്വര്‍ഗ്ഗമായി. 1064 മുതല്‍ 1091 വരെ (18881915) 27 കൊല്ലങ്ങള്‍ക്കിടയില്‍ നാം ചെയ്ത ഏകാന്ത തപോ ജീവിതം, മാര്‍ഗ്ഗദര്‍ശനം തുടങ്ങിയ വഴികളില്‍ക്കൂടി നമുക്കുണ്ടായിരുന്ന സംശയങ്ങളും അശക്തികളും 91 മുതല്‍ രണ്ട് വര്‍ഷവും 11 മാസവും 22 ദിവസവും നാം ചെയ്ത സങ്കല്പം കൊണ്ടും തപം കൊണ്ടും സര്‍വ്വവിധമാകുന്ന സംശയങ്ങളും അശക്തിയും നീങ്ങി. സര്‍വ്വജ്ഞാനവും തപഃശക്തിയും സല്‍ക്കര്‍മ്മവും എന്നുവേണ്ട ഇവയെല്ലാം അതാതിന്റെ വഴികളില്‍ക്കൂടി പരിപൂര്‍ണ്ണമായും പരമാനന്ദമായും നമ്മില്‍ തെളിഞ്ഞു കാണായ് വന്നു. തന്മൂലം തപം നിര്‍ത്തി വീണ്ടും ലോകസേവനാര്‍ത്ഥം നാം നമ്മുടെ പ്രവൃത്തിയെ പിന്‍തുടരുവാന്‍ തുടങ്ങി".

ഏകാന്തവും ഏകാഗ്രവുമായ തപസ്സിനൊടുവില്‍ സമ്പൂര്‍ണ്ണബോധം താന്‍ തന്നെയെന്നറിഞ്ഞ ഭഗവാന്‍ ശുഭാനന്ദ നാമധാരിയായി ബോധമുദിച്ച ബുദ്ധനെപ്പോലെ ലോകരംഗത്തേക്ക് അവതീര്‍ണ്ണനായി. ഒരു താപസ്സന്റെ ബലം അഥവാ ശക്തി തപോബലമാണ്, തപഃശക്തിയാണ്. സ്വന്തശരീരം ബലിയായി അര്‍പ്പിച്ചിട്ടാണ് ശുഭാനന്ദ ഗുരുദേവന്‍ തപോബലം നേടിയത്. അതിന് തനിക്കുള്ളതെല്ലാം താന്‍ ത്യാഗത്തിന്റെ ബലിവേദിയില്‍ ഹോമിച്ചു. സ്വന്തം ശരീരമുള്‍പ്പടെ. അതോടെ സര്‍വ്വസൃഷ്ടി രഹസ്യങ്ങളും തനിക്കു വെളിപ്പെട്ടു. പ്രപഞ്ച രഹസ്യങ്ങളുടെ താക്കോല്‍ തനിക്ക് കരതലാമലകമായി. തന്റെ തപസ്സിന്റെ അന്ത്യത്തിന്റെ കൃത്യകാലം താന്‍ വെളിപ്പെടുത്തിയതാണ് രണ്ടു വര്‍ഷവും പതിനൊന്നു മാസവും ഇരുപത്തിരണ്ട് ദിവസവും. നമ്മുടെ ബോധ്യത്തിനു വേണ്ടി ഒരു കാലയളവ് ഭഗവാന്‍ നമുക്കു പ്രദാനം ചെയ്തു. പക്ഷേ, തന്റെ ഇഹലോക വാഴ്ചക്കാലം മുഴുവന്‍ താന്‍ സമ്പൂര്‍ണ്ണ മായി താപസനായിരുന്നു. ആത്മജ്ഞാനം അഥവാ ബ്രഹ്മജ്ഞാനം ആരില്‍ തെളിയണമോ അവര്‍ കഠിന തപസ്സനുഷ്ഠിക്കണം എന്നുള്ളതാണ് ഭഗവാന്‍ തപസ്സില്‍ക്കൂടി നമുക്ക് നല്‍കുന്ന സന്ദേശം.
സത്യം തപസ്സു കൂടാതെ
ബ്രഹ്മജ്ഞാനം സിദ്ധിക്കയില്ലാര്‍ക്കും

തപസ്സു കൂടാതെ ആര്‍ക്കും ബ്രഹ്മജ്ഞാനം സിദ്ധിക്കയില്ല എന്ന സത്യമാണ് ഭഗവാന്റെ ഈ വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തലില്‍ക്കൂടി ഭഗവാന്‍ സത്യത്തെ സാക്ഷാത്കരിക്കുകയാണ്. ജന്മനാ താപസനും ആത്മജ്ഞാനിയുമായിരുന്നിട്ടുപോലും അത് തന്നില്‍ ഒന്നു തെളിയിച്ചെടുക്കാന്‍ ഭഗവാനും തപസ്സു ചെയ്തു. വെറും തപസ്സല്ല. ഒച്ചിഴഞ്ഞ് അക്ഷരമായിത്തീരുന്നതുപോലെ (ഘുണാക്ഷരന്യായേന) എങ്ങനെയെങ്കിലും താപസ്സനായിത്തീര്‍ന്ന ആളല്ല ശുഭാനന്ദ ഗുരുദേവന്‍. ഇതുപോലെ ലോകക്ഷേമാര്‍ത്ഥം തപസ്സനുഷ്ഠിച്ച ഒരു മഹാഗുരു ചരിത്രത്തിലെങ്ങുമില്ല. മഹാതപസ്സനുഷ്ഠിച്ച് സിദ്ധികളും ജ്ഞാനവും നേടിയിട്ടുള്ളവര്‍ പോലും അത് സ്വരക്ഷയ്ക്കുേവണ്ടി അഥവാ സ്വന്തം മോക്ഷപ്രാപ്തിക്കുവേണ്ടി വിനിയോഗിക്കുന്ന ചരിത്രവും പഠിച്ചാല്‍ ശുഭാനന്ദ ഗുരുദേവന്റെ മഹത്വം നമ്മില്‍ വെളിെപ്പടും. തപം ചെയ്ത് ആര്‍ജ്ജിെച്ചടുത്ത ഫലം ലോകര്‍ക്കു വേണ്ടി പ്രദാനം ചെയ്ത പ്രാചീന ഋഷിമാരുടെ പരമ്പരയില്‍ ശുഭാനന്ദ ഗുരുദേവന്റെ സ്ഥാനം അത്യുന്നതിയിലാണ്. തനിക്ക് തപസ്സില്‍ക്കൂടി കരഗതമായ സര്‍വ്വ ആത്മീയ സമ്പത്തും താന്‍ ലോകത്തിനായി ദാനം ചെയ്തു. ആദിനാഥനായ സര്‍വ്വലോകേശ്വരനായും ഋഷി കുലത്തിനു മകുടമായും ശുഭാനന്ദ ഗുരുദേവനെ പ്രതിഷ്ഠിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. തന്നില്‍ തെളിഞ്ഞത് സത്യവേദമാണ്. അതിന്റെ സല്‍പൊരുളായ ജ്ഞാനങ്ങളെ ശുഭാനന്ദ ഗുരുദേവന്‍ ലോകവാസികള്‍ക്കായി വാരിവിതറി. ആ ജ്ഞാനം വഴിപോലെ അറിയുന്നവര്‍ ശുഭാനന്ദ ഗുരുദേവനെ ഭാരതീയ ഗുരു പരമ്പരയില്‍ അഗ്രഗണ്യനായി കാണും. സര്‍വ്വ സൃഷ്ടി രഹസ്യങ്ങളും തന്നില്‍ തെളിഞ്ഞത് താന്‍ തന്നെ വര്‍ണ്ണിക്കയാല്‍ സ്രഷ്ടാവും താന്‍ തന്നെ. മായയില്‍പ്പെട്ടു മയങ്ങിപ്പോയ മനുജന്മങ്ങള്‍ക്ക് നിഷ്‌കളങ്ക ജ്ഞാനമോതിക്കൊടുത്ത് ജന്മമാഹാ്യം ഗ്രഹിപ്പിച്ച് പുനര്‍ജന്മമേകി വളര്‍ത്തുകയാല്‍ സൃഷ്ടികള്‍ക്ക് രക്ഷകനും താന്‍ തന്നെ. മനുഷ്യനന്മയെ മറയ്ക്കുന്ന തിന്മകളെ ജ്ഞാനം കൊണ്ട് നിഗ്രഹിച്ച് തല്‍സ്ഥാനത്ത് നന്മയെ പ്രതിഷ്ഠിക്കയാല്‍ സംഹാരകനും താന്‍ തന്നെ. അങ്ങനെ സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ക്ക് അധിപതിയായ ശുഭാനന്ദ ഗുരുദേവന്‍ സര്‍വ്വേശ്വരനാണെന്ന് ഗുരുവിനെ അറിയുന്നവര്‍ക്കറിയാം. ഇവയ്‌ക്കെല്ലാം വേണ്ട സമ്പൂര്‍ണ്ണമായ അറിവ് (സമ്പൂര്‍ണ്ണ ജ്ഞാനം) തന്നില്‍ പകല്‍പോലെ തെളിയിച്ചെടുക്കുവാന്‍ താന്‍ വന്മലമുകളേറി വന്‍തപം ചെയ്തു. സൂചിമേല്‍ തപസ്സു ചെയ്തു എന്നു പറയാറുണ്ടല്ലോ. സൂചി നാട്ടി അതിന്റെ മുകളില്‍ നിന്നുള്ള തപസ്സല്ല ഇത്. ഏകാഗ്രമായ തപസ്സാണ് സൂചിമേലുള്ള തപസ്സ്. ഏകാന്തതയില്‍ ഏകാഗ്ര തപസ്സനുഷ്ഠിച്ച ഭഗവാന്‍ ശുഭാനന്ദ ഗുരുദേവന്‍ സൂചിമേല്‍ തന്നെയാണ് തപസ്സുചെയ്തത്. പഞ്ചേന്ദ്രിയങ്ങളെ മനസ്സുെകാണ്ടു നിയ്രന്തിച്ച് സമ്പൂര്‍ണ്ണമായി മായാനി്രഗഹം ചെയ്ത് ഇന്ദ്രിയങ്ങൡ ജ്ഞാനാഗ്നി കത്തിച്ച് ഭഗവാന്‍ പഞ്ചാഗ്നി മധ്യത്തില്‍ തപസ്സു ചെയ്തു. തപസ്സില്‍ക്കൂടി താന്‍ എല്ലാം നേടി. സമ്പൂര്‍ണ്ണ ജ്ഞാനസ്വരൂപനായി സര്‍വ്വ അജ്ഞാന സംഹാരരൂപനായി സൃഷ്ടിസ്ഥിതി സംഹാര മൂര്‍ത്തിയായി ഭഗവാന്‍ ലോക രക്ഷ ചെയ്തു. തപസ്സില്‍ക്കൂടി തന്നില്‍ വെളിപ്പെട്ട ദിവ്യസത്യവും പ്രപഞ്ചരഹസ്യങ്ങളുമാണ് ഭഗവാന്‍ തന്റെ തിരുവായ് മൊഴികൡക്കൂടിയും ഇമ്പേമറുന്ന ഈരടികൡക്കൂടിയും വെളിപ്പെടുത്തിയത്. അതെല്ലാം വേദവേദാന്ത തത്ത്വങ്ങളാണ്. ആദിഋഷിമാര്‍ പാടിയ ശീലുകള്‍ വേദമായിത്തീര്‍ന്നതുപോലെ ശുഭാനന്ദ ഗുരുദേവന്‍ ആലപിച്ച ഗീതങ്ങളും വേദം തന്നെ. ശുഭാനന്ദവേദം. ഇതിന്റെ അടിസ്ഥാനം ബോധമാണ്. ബോധം തെളിവാണ്, വെളിവാണ്, വെളിച്ചമാണ്. സമ്പൂര്‍ണ്ണ പ്രകാശമാണ്. ഉള്ളും പുറവും പ്രകാശമാണ്. ആ ദിവ്യ്രപകാശമാണ് താന്‍ നേടിയിട്ടുള്ളതെന്ന് മുന്‍വരികളില്‍ താന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സത്യസ്വരൂപനാല്‍ വെളിപ്പെടുത്തപ്പെട്ടിട്ടുള്ളതാകയാല്‍ തന്റെ തിരുശ്ശബ്ദങ്ങളും സത്യമാണ്. സത്യേവദമാണ്. ഈ സത്യവേദം തപസ്സില്‍ക്കൂടി സ്വായത്തമാക്കിയ ശുഭാനന്ദ ഗുരുദേവന്‍ വേദമര്‍മ്മത്തിന്റെ ജാതകനാണ്. വേദാന്തികള്‍ക്കും ഗുരുവാണ്. ഇപ്രകാരം ധന്യാാവായ ഈ മഹേശ്വരനെ ഗുരുവായി ലഭിക്കണമെങ്കില്‍ തപസ്സനുഷ്ഠിച്ചേ മതിയാവൂ. താന്‍ അനുഷ്ഠിച്ച മഹാതപം അനുഷ്ഠിക്കാന്‍ ലോകത്തില്‍ താനല്ലാതെ മറ്റാരുമില്ല. ആകയാല്‍ തന്റെ സത്യോപേദശം സ്വീകരിച്ച് സത്യം ദൈവമാണെന്നറിഞ്ഞ് നിത്യജീവിതത്തില്‍ സത്യത്തെ മുന്‍നിര്‍ത്തി സല്‍ക്കര്‍മ്മം ചെയ്താല്‍ അത് തപസ്സാണെന്ന് ഗുരുദേവന്‍ ശിഷ്യന്മാരെ ഉപദേശിക്കുന്നു. അജ്ഞാന നിഗ്രഹം യാഗവും, ഹൃദയപൂജ നിത്യപൂജയും ഭക്തിയാകുന്ന പുഷ്പാര്‍ച്ചനയും, തിരുനാമസങ്കീര്‍ത്തനാലാപവും കൊണ്ട് മനുഷ്യനെ ദേവനാക്കി മാറ്റുന്ന മാര്‍ഗ്ഗമാണ് ശുഭാനന്ദ മാര്‍ഗ്ഗം. അഥവാ ശുഭാനന്ദാദര്‍ശമെന്ന ആബോധോദയം. ശുഭാനന്ദാദര്‍ശം നാശരഹിതമാണ്. കാരണം നാശരഹിതമായ സത്യമാണ് ഇതിന്റെ അടിസ്ഥാന ശില. സത്യം എവിടെയുണ്ടോ അവിടെ ശുഭാനന്ദവുമുണ്ട്.ശുഭാനന്ദ ഗുരുദേവന്‍ തപസ്സില്‍ക്കൂടി നേടിയെടുത്തതെല്ലാം ഈഷല്‍ ഭേദമില്ലാതെ തന്റെ നിയന്ത്രണത്തിലുള്ള ആശ്രമങ്ങളില്‍ (കലിയുഗത്തിലെ ക്ഷേത്രങ്ങൡ) തുടര്‍ന്നു വരുന്നു. അവിടെയെല്ലാം ഭഗവാന്റെ തപോശക്തി നിലനില്‍ക്കുന്നു. ചെറുകോല്‍ ശ്രീശുഭാനന്ദാശ്രമം സത്യത്തിന്റെ നിദര്‍ശനമായി ശോഭിക്കുന്നു. തന്റെ തിരുശ്ശരീര വാഴ്ചയ്ക്കു ശേഷം ആ സ്ഥാനം അലങ്കരിച്ചിട്ടുള്ള മഹാഗുരുക്കന്മാരെല്ലാം തന്നെ താപസന്മാരായിരുന്നു. തപസ്സിന്റെ മാഹാ്യത്തെപ്പറ്റി അവരെല്ലാം തന്നെ കീര്‍ത്തിച്ചിട്ടുണ്ട്.
മനസ്സിന്റെ സ്ഥിരമായോരടിസ്ഥാനം തപസ്സത്രേ
സ്ഥിരബുദ്ധികളിലെല്ലാം ഗുരുനാഥന്‍ വസിക്കുന്നു

തുടങ്ങിയ ഈരടികളില്‍ക്കൂടി തപസ്സിന്റെ മാഹാ്യം ആനന്ദജീ ഗുരുദേവന്‍ വിളിച്ചറിയിക്കുന്നുണ്ട്. ഗുരുപ്രസാദ് ഗുരുദേവന്‍ മഹാതാപസനായിരുന്നു. സദാനന്ദസിദ്ധ ഗുരുദേവനില്‍ തെളിഞ്ഞു വിളങ്ങിയതും ശുഭാനന്ദ തപോശക്തി തന്നെയായിരുന്നു. ഇന്ന് ചെറുേകാല്‍ ശ്രീശുഭാനന്ദാ്രശമാധിപതിയും അനേക ശാഖാ്രശമങ്ങളുടെ അധിപനും ഭക്തജനപൂജിതനുമായി വാഴുന്ന ബ്രഹ്മശ്രീ ദേവാനന്ദ ഗുരുദേവ തിരുവടികളും യുവയോഗിയാണ്. ലൗകിക ചിന്തകളെ അറുത്തുമാറ്റി തല്‍സ്ഥാനത്ത് ആീയ ചിന്തകളെ പുനഃപ്രതിഷ്ഠിക്കുന്ന യോഗകര്‍മ്മമാണ് താന്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നത്. തപസ്സില്‍ക്കൂടി ഭഗവാന്‍ ശുഭാനന്ദ ഗുരുദേവന്‍ നേടിയത് തന്റെ പരമ്പരകളില്‍ക്കൂടി ഇന്നും താന്‍ തന്നെ നടത്തിക്കൊണ്ടിരിക്കുന്നു. ഈ പ്രക്രിയ കല്പാന്തകാലംവരെ തുടര്‍ന്നുകൊണ്ടേയിരിക്കും. ശുഭാനന്ദ ഗുരുദേവ തിരുവടികള്‍ തന്റെ ദിവ്യതപസ്സ് പൂര്‍ത്തിയാക്കിയതിന്റെ നൂറു വര്‍ഷം 2018 നവംബര്‍ 7ാം തീയതി വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുവാന്‍ ചെറുകോല്‍ ശ്രീശുഭാനന്ദാശ്രമം ഒരുങ്ങി നില്‍ക്കുകയാണ്. ശുഭാനന്ദ ഗുരുദേവനെ മഹായോഗിയായി കാണാനും തന്റെ മഹിമ നിലനിര്‍ത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ നാം തന്നെ ചെയ്‌തേ മതിയാവൂ.

അറിയിക്കുക, അതും യഥാവിധി അറിയിക്കുക എന്നത് നമ്മുടെ ഓരോരുത്തരുേടയും കര്‍മ്മമാണ്, ചുമതലയാണ്. ശതാബ്ദി ആഘോഷങ്ങള്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കത്തക്കവിധത്തില്‍ ക്രമപ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 7ാം തീയതി സന്യാസി ശ്രേഷ്ഠന്മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉദ്ഘാടന മഹാമഹം, സ്തുതി, അനുഗ്രഹപ്രഭാഷണം, അന്നദാനം തുടങ്ങിയ പരിപാടികളോടുകൂടി നടത്തപ്പെടും. തുടര്‍ന്നുള്ള കാലയളവില്‍ വിവിധ സമ്മേളനങ്ങള്‍, ചര്‍ച്ചകള്‍, ചിത്രപ്രദര്‍ശനം, സെമിനാറുകള്‍, ഭജന, മറ്റു കലാപരിപാടികള്‍ ഇവയും നടത്താന്‍ തീരുമാനമുണ്ട്. ഭക്തജനങ്ങളുടെ തികഞ്ഞ സഹകരണം ഈ പരിപാടികളുടെ വിജയത്തിന് അത്യന്താപേക്ഷിതമാണ്. ഏവരും ഉണര്‍ന്നു പ്രവര്‍ത്തിക്കുക. ശുഭാനന്ദ തപോശക്തി നമ്മെ രക്ഷിച്ചുകൊണ്ട് ഇന്നും പ്രത്യക്ഷമായി തിരുവാഴ്ച നടത്തുന്ന പൊന്നമ്പോറ്റിയുടെ ദീര്‍ഘകാലസുഖവാഴ്ചയ്ക്കായി ആശ്രയിച്ചു പ്രാര്‍ത്ഥിക്കുന്നു. തന്റെ ശക്തിക്കും തിരുശ്ശബ്ദത്തിനും കീഴടങ്ങി നല്ലവരായി ജീവിക്കുവാന്‍ ഈ സന്ദര്‍ഭം ഉതകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഭഗവാന്റെ അനുഗ്രഹത്തോടും അനുവാദത്തോടും കൂടി ഈ ലഘുലേഖ ചെറുകോല്‍ ശ്രീശുഭാനന്ദാശ്രമ വിശ്വാസികളായ ഭക്തജനസമക്ഷം സഹര്‍ഷം സമര്‍പ്പിച്ചുകൊള്ളുന്നു.

പ്രധാന ലിങ്കുകള്‍

ഓണ്‍ലൈന്‍ മാസിക

പുതിയ ചിത്രങ്ങള്‍

വീഡിയോ ഗ്യാലറി

ശുഭാനന്ദ ട്രസ്റ്റ്

1919 ല്‍ ആത്മബോധോദയ സംഘം എന്ന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി...

സന്യാസി സംഘം

ജാതിമത ഭേദമന്യേ ഭക്തിയിലൂടെയും ധര്‍മ്മത്തിലൂടെയും സന്‍മാര്‍ഗത്തിലൂടെയും മനുഷ്യനെ നയിക്കുക എന്ന ഒറ്റ...

ചരിത്ര സംഭവങ്ങള്‍

ശുഭാനന്ദ ഗുരുദേവന്‍റെ കാലത്ത് സാമൂഹ്യവും മതപരവുമായ മാറ്റത്തിന് കാരണമായ ചില ചരിത്ര പ്രധാനസംഭവങ്ങള്‍...

പ്രസിദ്ധീകരണങ്ങള്‍

മാനവികതയെ വളര്‍ത്തുന്നതിനും, മനുഷ്യനെ നന്നാക്കുന്നതിനും, ആത്മ ശുദ്ധീകരണത്തിനും, മനുഷ്യ മനസ്സിനെ ദൈവത്തിങ്കലേക്ക്...