ശ്രീ ശുഭാനന്ദ ആശ്രമം 1918 ല്‍ ഇന്ത്യയിലെ കേരള സംസ്ഥാനത്തില്‍ ആലപ്പുഴ ജില്ലയില്‍ മാവേലിക്കര ചെറുകോല്‍ പ്രദേശത്ത് ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവനാല് സ്ഥാപിതമായി. ജാതി മത ഭേദമന്യേ ഭക്തിയിലൂടെയും ധര്‍മ്മത്തിലൂടെയും സന്മാര്ഗത്തിലൂടെയും മനുഷ്യനെ നയിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലൂടെയാണ് ശുഭാനന്ദ ഗുരുദേവന് സംഘം വളര്‍ത്തി കൊണ്ടുവന്നത്. 16.07.1987 ല്‍ ശുഭാനന്ദാശ്രമം ശുഭാനന്ദ ട്രസ്റ്റായി (രജി : നം :89/87)
രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ഇന്ന് കേരളത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് ഭക്ത ജനങ്ങള്‍ അവരുടെ ശാന്തിയുടെയും,ആത്മീയതയുടെയും കേന്ദ്ര സ്ഥാനമായി ശ്രീ ശുഭാനന്ദ ആശ്രമത്തെ കാണുന്നു. അങ്ങനെ നാനാ ഭാഗത്ത് നിന്നും ഭക്ത ജനങ്ങള്‍ ആശ്രമത്തില്‍ എത്തി ച്ചേരുന്നു.
ഇപ്പോള്‍ ഭക്ത ജനങ്ങളുടെ സൌകര്യം കണക്കിലെടുത്ത് ശുഭാനന്ദ ആശ്രമത്തിന്റെ 45 ഓളം ശാഖാ ആശ്രമങ്ങള്‍ കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ശുഭാനന്ദാശ്രമത്തിന്റെ പ്രധാന ശാഖകളില്‍ ഒന്നാണ് ശൂരവക്കാണി ശ്രീ ശുഭാനന്ദാശ്രമം. തിരുവനന്തപുരം ജില്ലയിലെ ശൂരവക്കാണി ദേശത്താണു ഈ ആശ്രമം സ്ഥിതി ചയ്യുന്നത്.
ആശ്രമ വാര്‍ഷികം ഡിസംബര്‍ 15, 16, 17
ആശ്രമവുമായി ബന്ധപ്പെടാനുള്ള വിലാസം
ശ്രീ ശുഭാനന്ദാശ്രമം,
തേക്കുപാറ പി ഓ,
ശൂരവക്കാണി
തിരുവനന്തപുരം
695 505