ശ്രീ ശുഭാനന്ദാശ്രമം

ശാന്തിയുടെയും സമാധാനത്തിന്റെയും, ആനന്ദത്തിന്റെയും സ്ഥാനമായ ശ്രീ ശുഭാനന്ദ ആശ്രമം 1918 ല്‍ ഇന്ത്യയിലെ കേരള സംസ്ഥാനത്തില്‍ ആലപ്പുഴ ജില്ലയില്‍ മാവേലിക്കര ചെറുകോല്‍ പ്രദേശത്ത് ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവനാല്‍ സ്ഥാപിതമായി. ഒരു ഓല മേഞ്ഞ ഷെഡില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ ആശ്രമമായിരുന്നു ആത്മബോധോദയ സംഘത്തിന്‍റെ കേന്ദ്ര സ്ഥാപനം. ആത്മബോധോദയ സംഘം എന്ന ആത്മീയ പ്രസ്ഥാനം അദ്വൈദ വേദാന്തത്തി ലധിഷ്ട്ടിതമായതും ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന തത്വം ഉള്‍ക്കൊള്ളുന്നതുമാണ്. ഈ ആശ്രമം പിന്നീട് അടിസ്ഥാന സൌകാര്യങ്ങള്‍ വര്‍ധിപ്പിച് വിപുലീകരിക്കുകയും 2.12.1937 ല്‍ ശ്രീ വി എസ് സുബ്രഹ്മണ്യ അയ്യര്‍ (തിരുവിതാംകൂര്‍ ദിവാന്‍ പദവിയില്‍ നിന്നും വിരമിച്ച് കേരള ഹിന്ദു മിഷന്‍ പ്രസിഡണ്ട്‌ ആയിരിക്കുന്ന സമയം ) ഉദ്ഘാടനം ചെയ്തു.

ആത്മബോധോദയ സംഘത്തിന്‍റെ അഥവാ ശുഭാനന്ദ ആശ്രമത്തിന്‍റെ കാതലായ തത്വം എന്ന് പറയുന്നത് ജാതി മത വര്‍ഗ്ഗ ഭേതമന്യെ, സ്ത്രീ പുരുഷ ഭേതമില്ലാതെ ഏവര്‍ക്കും ജന്മാന്തര ജ്ഞാനോപദേശം ഗ്രഹിച്ചു നാമസങ്കീര്‍ത്തനത്തില്‍ കൂ‌ടി മോക്ഷത്തിലെത്തി ചേരാം എന്നതാകുന്നു. ഏവര്‍ക്കും ഈ അനശ്വരമായ ആത്മീയ പ്രതിഭാസം കരസ്തമാക്കുവാനാണ് ശുഭാനന്ദ ഗുരുദേവന്‍ ആശ്രമം സ്ഥാപിച്ചതും തന്‍റെ ജീവിതം മനുഷ്യരാശിക്കായി സമര്‍പ്പിച്ചതും.

ധര്‍മ്മം സ്ഥാപിക്കുനത് വരെ ഈ ലോകം വിട്ടു പോകുകയില്ലന്നും, ശരീരം മാറി മാറി സ്വീകരിച്ച് തന്‍റെ പരമ്പരകളില്‍ കു‌ടി ലോകാന്ത്യം വരെ വാഴുമെന്നും ഗുരുദേവന്‍ കല്പിച്ചിരുന്നു. ഗുരുദേവന്‍റെ തിരുശബ്ദ പ്രകാരം, ഗുരുവിന്‍റെ സമാധിക്കു ശേഷം 12 വര്‍ഷങ്ങള്‍ കഴിഞ്ഞു ആനന്ദജി ഗുരുദേവനില്‍ കൂ‌ടി തന്‍റെ കര്‍മ്മങ്ങള്‍ തുടര്‍ന്നു.

പ്രധാന ലിങ്കുകള്‍

ഓണ്‍ലൈന്‍ മാസിക

പുതിയ ചിത്രങ്ങള്‍

വീഡിയോ ഗ്യാലറി

ശുഭാനന്ദ ട്രസ്റ്റ്

1919 ല്‍ ആത്മബോധോദയ സംഘം എന്ന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി...

സന്യാസി സംഘം

ജാതിമത ഭേദമന്യേ ഭക്തിയിലൂടെയും ധര്‍മ്മത്തിലൂടെയും സന്‍മാര്‍ഗത്തിലൂടെയും മനുഷ്യനെ നയിക്കുക എന്ന ഒറ്റ...

ചരിത്ര സംഭവങ്ങള്‍

ശുഭാനന്ദ ഗുരുദേവന്‍റെ കാലത്ത് സാമൂഹ്യവും മതപരവുമായ മാറ്റത്തിന് കാരണമായ ചില ചരിത്ര പ്രധാനസംഭവങ്ങള്‍...

പ്രസിദ്ധീകരണങ്ങള്‍

മാനവികതയെ വളര്‍ത്തുന്നതിനും, മനുഷ്യനെ നന്നാക്കുന്നതിനും, ആത്മ ശുദ്ധീകരണത്തിനും, മനുഷ്യ മനസ്സിനെ ദൈവത്തിങ്കലേക്ക്...