ശുഭാനന്ദാശ്രമത്തില്‍ നിന്നുള്ള പ്രസിദ്ധീകരണങ്ങള്‍

ശുഭാനന്ദ ദര്‍ശ്ശനം മാസിക

ആത്മബോധോദയ സംഘം ശ്രീ ശുഭാനന്ദ ട്രസ്റ്റിന്‍റെ മുഖ പത്രമാണ് ശുഭാനന്ദ ദര്‍ശ്ശനം മാസിക. മാനവികതയെ വളര്‍ത്തുന്നതിനും, മനുഷ്യനെ നന്നാക്കുന്നതിനും, ആത്മ ശുദ്ധീകരണത്തിനും, മനുഷ്യ മനസ്സിനെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുന്നതിനും ഉതകുന്ന വിഷയങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ചെറുകോല്‍ ശ്രീ ശുഭാനന്ദാശ്രമത്തില്‍ നിന്നും പ്രസിദ്ധീകരിക്കുന്നു.

ജ്ഞ്ജാനപ്രകാശം ശുഭാനന്ദ ഗീതം (വാല്യം 1 മുതല്‍ 4 വരെ)

ബ്രഹ്മ ശ്രീ ശുഭാനന്ദ ഗുരുദേവന്‍റെ മഹാ സമാധിക്ക് ശേഷം ശുഭാനന്ദ ദിവ്യ ജ്യോതിസ് ഉദയമായി 26 സംവല്‍സരം ചെറുകോല്‍ ശ്രീ ശുഭാനന്ദാശ്രമാധിപതിയായി വാണിരുന്ന ബ്രഹ്മ ശ്രീ ആനന്ദജി ഗുരുദേവന്‍ ഭക്ത ഹൃദയങ്ങളിലേക്ക് അറിവ് പകരുന്നത്തിനുതകുന്ന ആയിരക്കണക്കിന് കീര്‍ത്തനങ്ങള്‍ രചിക്കുകയുണ്ടായി. അവെയെല്ലാം ഏകോപിപ്പിച്ച് ജ്ഞ്ജാനപ്രകാശം ശുഭാനന്ദ ഗീതം എന്ന പുസ്തക രൂപത്തില്‍ 4 വാല്യങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്നു.

ശുഭാനന്ദ ഗ്രന്ഥ സാരം

മഹാഗ്രന്ഥം എന്ന രചനാ പ്രപഞ്ചത്തിന്‍റെ പ്രസക്ത ഭാഗങ്ങളില്‍ നിന്നും സമാഹരിച്ച് ആദ്ധ്യാത്മിക വിഷയാനുക്രമം കോര്‍ത്തിണക്കി അഡ്വ. പി കെ വിജയപ്രസാദ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ശുഭാനന്ദ ഗ്രന്ഥ സാരം. ശുഭാനന്ദ ഗുരുദേവന്‍റെ ജീവിത മഹത്വവും യഥാര്‍ത്ഥ അവതാര തിരു സ്വരൂപത്തെ കുറിച്ചും ഈ പുസ്തകത്തില്‍ പ്രതിപാതിക്കുന്നു.

പ്രധാന ലിങ്കുകള്‍

ഓണ്‍ലൈന്‍ മാസിക

പുതിയ ചിത്രങ്ങള്‍

വീഡിയോ ഗ്യാലറി

ശുഭാനന്ദ ട്രസ്റ്റ്

1919 ല്‍ ആത്മബോധോദയ സംഘം എന്ന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി...

സന്യാസി സംഘം

ജാതിമത ഭേദമന്യേ ഭക്തിയിലൂടെയും ധര്‍മ്മത്തിലൂടെയും സന്‍മാര്‍ഗത്തിലൂടെയും മനുഷ്യനെ നയിക്കുക എന്ന ഒറ്റ...

ചരിത്ര സംഭവങ്ങള്‍

ശുഭാനന്ദ ഗുരുദേവന്‍റെ കാലത്ത് സാമൂഹ്യവും മതപരവുമായ മാറ്റത്തിന് കാരണമായ ചില ചരിത്ര പ്രധാനസംഭവങ്ങള്‍...

പ്രസിദ്ധീകരണങ്ങള്‍

മാനവികതയെ വളര്‍ത്തുന്നതിനും, മനുഷ്യനെ നന്നാക്കുന്നതിനും, ആത്മ ശുദ്ധീകരണത്തിനും, മനുഷ്യ മനസ്സിനെ ദൈവത്തിങ്കലേക്ക്...