ശ്രീ ശുഭാനന്ദാശ്രമത്തിന്റെ ചരിത്രം

ശാന്തിയുടെയും സമാധാനത്തിന്റെയും, ആനന്ദത്തിന്റെയും സ്ഥാനമായ ശ്രീ ശുഭാനന്ദ ആശ്രമം 1918 ല്‍ ഇന്ത്യയിലെ കേരള സംസ്ഥാനത്തില്‍ ആലപ്പുഴ ജില്ലയില്‍ മാവേലിക്കര ചെറുകോല്‍ പ്രദേശത്ത് ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവനാല്‍ സ്ഥാപിതമായി. ഒരു ഓല മേഞ്ഞ ഷെഡില്‍ പ്രവര്‍ത്തനമാരംഭിച്ച ആശ്രമം പിന്നീട് പുതുക്കി പണിയുകയും 2.12.1937ല്‍ തിരുവിതാംകൂറിന്റെ ദിവാനായി വിരമിച്ച ശ്രീ സുബ്രമണ്യ അയ്യര്‍(പ്രസിഡന്റ് കേരള ഹിന്ദു മിഷന്‍) ഉല്‍ഘാടനം നിര്‍വഹിക്കുകയും ചെയ്തു.69 വര്‍ഷത്തെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ശുഭാനന്ദ ഗുരുദേവന്‍ 29.07.1950ല്‍ മഹാസമാധിയായി. ശുഭാനന്ദ ഗുരുദേവന്റെ മഹാസമാധിക്കു ശേഷം 12 വര്‍ഷം കഴിഞ്ഞ് ശുഭാനന്ദ ഗുരുദേവന്റെ ചൈതന്യം ആനന്ദജി ഗുരുദേവനില്‍ പ്രത്യക്ഷമാവുകയും 4.11.1962ല്‍ ചെറുകോല്‍ ആശ്രമത്തിലെ ഒരു പ്രാര്‍ഥനാ വേദിയില്‍ വെച്ച് ആനന്ദജി ഗുരുദേവന്‍ മഠാധിപതിയായി സ്ഥാനമേല്‍ക്കുകയും, ആനന്ദജി ഗുരുദേവനെ ശുഭാനന്ദ ഗുരുദേവന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കുകയും ചെയ്തു 1962 മുതല്‍ 1988 വരെയുള്ള 26 വര്‍ഷക്കാലം ആനന്ദജി ഗുരുദേവന്‍ ശുഭനന്ദ ആശ്രമത്തിന്റെ മഠാധിപതിയായിരുന്നു

ആനന്ദജി ഗുരുദേവന്റെ വാഴ്ചക്കാലത്ത് (5.5.1971 -1146 മേടം 22) ആശ്രമം ഭക്തജനങ്ങള്‍ക്ക് ഇരിക്കാനുള്ള സൌകര്യം വര്‍ധിപ്പിച്ചു വീണ്ടും പുതുക്കി പണിതു. 26 വര്‍ഷത്തെ കഠിന പ്രയത്‌നം കൊണ്ട് ശുഭാനന്ദാശ്രമം ആത്മീയമായും ഭൌതീകമായും വളര്‍ച്ചയുടെ പടവുകള്‍ കയറി. ശ്രീ ശുഭാനന്ദ ജന്‍മശതാബ്ദി സ്മാരക സൌധം , ശ്രീ ആനന്ദാ ആഡിറ്റോറിയം , ആനന്ദജീ ഷഷ്ട്ടി പൂര്‍ത്തി മന്ദിരം , ആനന്ദ വൃന്ദാവന്‍ കൂടാതെ കേരളത്തിനകത്തും പുറത്തുമുള്ള ശുഭനന്ദാശ്രമത്തിന്റെ വിവിധ ശാഖകളുമെല്ലാം ആനന്ദജീ ഗുരുദേവന്റെ വാഴ്ചക്കാലത്ത് പണി കഴിപ്പിച്ചതാണ് . 16.07.1987 ല്‍ ശുഭാനന്ദാശ്രമം ശുഭാനന്ദ ട്രസ്റ്റായി (രജി : നം : 89/87) രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 1988 മെയ് മാസം 17 തീയതി ആനന്ദജി ഗുരുദേവന്‍ 64-മത്തെ വയസ്സില്‍ സമാധിയായി .

ആനന്ദജി ഗുരുദേവന്റെ സമാധിക്ക് ശേഷം ഗുരു പരംപരയില്‍ മൂന്നാമതായി ഗുരുപ്രസാദ് ഗുരുദേവന്‍ മഠാധിപതിയായി സ്ഥാനമേറ്റു. ഗുരുപ്രസാദ് ഗുരുദേവന്റെ കാലത്താണ് ശുഭാനന്ദാശ്രമത്തിന്റെ ശാഖകള്‍ ഇന്ത്യക്ക് പുറത്തും സ്ഥാപിതമായത്. തിരുവനന്തപുരം ജ്യോതി ആശ്രമം പോലുള്ള പ്രധാന ശാഖകളെല്ലാം ഗുരുപ്രസാദ് ഗുരുദേവന്റെ നേതൃത്വത്തിലും ഉപദേശത്തിലും പണി കഴിപ്പിച്ചതാണ് . നിഷ്‌ക്കളങ്കമായ സ്‌നേഹത്തിലും വാത്സല്യത്തിലും കൂടി അനേകം കുടുംബങ്ങളെ ശുഭാനന്ദാദര്‍ശത്തില്‍ എത്തിച്ച് ഉത്തമമായ ഗ്രഹസ്ഥാശ്രമ ജീവിതം ചെയ്യുവാനുള്ള ഉപദേശങ്ങള്‍ നല്കി . ഗുരുദേവന്റെ 93 മത്തെ വയസ്സില്‍ തന്റെ ത്യാഗിയായ സന്യാസി സദാനന്ദ സിദ്ധ ഗുരുദേവനെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ച് 2000 മെയ് 17ന് സമാധിയായി .

ഇപ്പോള്‍ ആശ്രമാധിപതിയായി വാഴുന്ന ബ്രഹ്മശ്രീ ദേവാനന്ദ ഗുരുദേവന്റെ നേതൃത്വത്തില്‍ പല വിധ പുരോഗമന ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു.

പ്രധാന ലിങ്കുകള്‍

ഓണ്‍ലൈന്‍ മാസിക

പുതിയ ചിത്രങ്ങള്‍

വീഡിയോ ഗ്യാലറി

ശുഭാനന്ദ ട്രസ്റ്റ്

1919 ല്‍ ആത്മബോധോദയ സംഘം എന്ന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി...

സന്യാസി സംഘം

ജാതിമത ഭേദമന്യേ ഭക്തിയിലൂടെയും ധര്‍മ്മത്തിലൂടെയും സന്‍മാര്‍ഗത്തിലൂടെയും മനുഷ്യനെ നയിക്കുക എന്ന ഒറ്റ...

ചരിത്ര സംഭവങ്ങള്‍

ശുഭാനന്ദ ഗുരുദേവന്‍റെ കാലത്ത് സാമൂഹ്യവും മതപരവുമായ മാറ്റത്തിന് കാരണമായ ചില ചരിത്ര പ്രധാനസംഭവങ്ങള്‍...

പ്രസിദ്ധീകരണങ്ങള്‍

മാനവികതയെ വളര്‍ത്തുന്നതിനും, മനുഷ്യനെ നന്നാക്കുന്നതിനും, ആത്മ ശുദ്ധീകരണത്തിനും, മനുഷ്യ മനസ്സിനെ ദൈവത്തിങ്കലേക്ക്...