ബ്രഹ്മശ്രീ സദാനന്ദ സിദ്ധ ഗുരുദേവന്റെ ജന്‍മ്മ നക്ഷത്രമായ മകയിരം സുദിനത്തില്‍ നടത്തിവരാറുള്ള മകയിരം പക്കനാള്‍ സ്തുതി ഏപ്രില്‍ 13 ശനിയാഴ്ച രാവിലെ 6 മണി മുതല്‍ ഞായറാഴ്ച രാവിലെ 6 മണി വരെ സന്നിധാനത്തിലും മറ്റ് പ്രധാന ശാഖാ ആശ്രമങ്ങളിലും നടത്തുന്നു.
സര്‍വ്വ ദോഷ ശാന്തിക്കും ഈശ്വരാ നുഗ്രഹത്തിനും വേണ്ടി മൂന്നു മാസത്തിലൊരിക്കല്‍ നടത്തി വരാറുള്ള താരാസ്തുതി മഹായജ്ഞം 2024 മെയ് 7 ചൊവ്വാഴ്ച മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ സന്നിധാനത്തില്‍ നടത്തുന്നതാണ്. താരാസ്തുതിയില്‍ പങ്കെടുക്കുന്നതിനുള്ള 21 ദിവസത്തെ വ്രതം 2024 ഏപ്രില്‍ 16 ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും.
കലിയുഗപുരുഷോത്തമനായ ഭഗവാന്‍ ശുഭാനന്ദ ഗുരുദേവന്‍റെ 142 -മത് ജന്മനക്ഷത്ര മഹോല്‍സവം 2024 ഏപ്രില്‍ 20 നു സന്നിധാനത്തില്‍ ആഘോഷിക്കുന്നു. ഏപ്രില്‍ 11 നു കൊടിയേറി ആരംഭം കുറിക്കുന്ന ആഘോഷ പരിപാടികള്‍, ഏപ്രില്‍ 20 നു അങ്കണ പ്രദക്ഷിണം, സമൂഹസദ്യ, പൊതു സമ്മേളനം എന്നിവയോടുകൂടി സമാപനം കുറിക്കും. സന്നിധാനത്തില്‍ നടക്കുന്ന ഈ ആഘോഷത്തെയാണ് "ചെറുകോല്‍ പൂരം" എന്നറിയപ്പെടുന്നത്.
ബ്രഹ്മശ്രീ ഗുരുപ്രസാദ് ഗുരുദേവന്റെ ജന്‍മ്മ നക്ഷത്രമായ പൂരാടം സുദിനത്തില്‍ നടത്തിവരാറുള്ള പൂരാടം പക്കനാള്‍ സ്തുതി ഏപ്രില്‍ 29 തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ ചൊവ്വാഴ്ച രാവിലെ 6 മണി വരെ സന്നിധാനത്തില്‍ നടത്തുന്നു.
99- മത് ഉത്രാടം ജന്മനക്ഷത്രത്തിന്റെ ഭാഗമായി ചെറുകോല്‍ ശ്രീ ശുഭാനന്ദാശ്രമം നടത്തിയ പ്രകാശ ഘോഷയാത്രക്ക് ഏഷ്യാബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ലഭിച്ചു. 2023 ഓഗസ്റ്റ് 1-ന് ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഒത്തുകൂടി, മാവേലിക്കര പുതിയകാവ് ക്ഷേത്രത്തില്‍ നിന്ന് മാവേലിക്കര ചെറുകോല്‍ ശ്രീ ശുഭാനന്ദ ആശ്രമം വരെ 3 കിലോമീറ്ററിലധികം നടന്ന്, ദിവ്യപ്രകാശത്താല്‍ പാത പ്രകാശിപ്പിക്കാന്‍ വൈകുന്നേരം 5.00 മണിയോട് കൂടി ഭക്തജനങ്ങള്‍ ഒത്തുചേര്‍ന്നു. തുടര്‍ന്ന് ആത്മബോധോദയം എന്ന ഉന്നതമായ ആദര്‍ശത്തെ ലോകസമക്ഷം അറിയിക്കുകയും,അതിലുടെ മര്‍ത്യരില്‍ ആത്മബോധത്തെ അനുഭവമാക്കുകയും ചെയ്യുന്ന ചെറുകോല്‍ ശ്രീ ശുഭാനന്ദ ആശ്രമ സന്നിധി അത്യപൂര്‍വമായ ഈ നേട്ടത്തിന് സാക്ഷ്യം വഹിച്ചു.